|    Feb 23 Thu, 2017 7:59 am
FLASH NEWS

വെഞ്ചാലി വയല്‍ വറ്റിവരണ്ടു; അടിയന്തര പരിഹാരനടപടികളെടുക്കും

Published : 22nd October 2016 | Posted By: SMR

തിരൂരങ്ങാടി: വെഞ്ചാലി വയല്‍ വറ്റിവരണ്ടതോടെ അടിയന്തര പരിഹാരനടപടികളെടുക്കാന്‍ തിരൂരങ്ങാടി താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമായി. കടലുണ്ടിപ്പുഴയിലെ കീരനല്ലൂര്‍ പാറയില്‍ ഭാഗത്ത് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. മഴ കുറഞ്ഞതോടെ പുഴയിലും വയലിലും വെള്ളമില്ലാത്തതിനാല്‍ വെഞ്ചാലിയില്‍ ഇത്തവണ നെല്‍കൃഷി ഇറക്കാനാവില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. മണ്ണട്ടാംപാറയില്‍ പുതിയ അണക്കെട്ട് സ്ഥാപിക്കുക, ചോര്‍പ്പെട്ടി ഭാഗത്ത് പുതിയ തടയണ സ്ഥാപിക്കുക, പാറയില്‍ ഭാഗത്ത് താല്‍ക്കാലിക തടയണക്ക് പകരം സ്ഥിരംതടയണ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും തീരുമാനിച്ചു. യോഗത്തില്‍ തിരൂരങ്ങാടി നഗരസഭാ വൈ. ചെയര്‍മാന്‍ എം അബ്ദുര്‍റഹ്മാന്‍ കുട്ടി അധ്യക്ഷനായി. തഹസില്‍ദാര്‍ ടി ഗോപാലകൃഷ്ണന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക