|    Jul 20 Fri, 2018 1:46 pm
FLASH NEWS

വെച്ചൂച്ചിറയില്‍ വീണ്ടും അവിശ്വാസത്തിന് നോട്ടിസ്‌

Published : 9th September 2017 | Posted By: fsq

 

റാന്നി: കോണ്‍ഗ്രസ്, എന്‍സിപി അംഗങ്ങള്‍ ചേര്‍ന്ന് വെച്ചൂച്ചിറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ പേരില്‍ അവിശ്വാസത്തിന് നോട്ടിസ് നല്‍കി. മൂന്നംഗ സമിതിയില്‍ രണ്ടംഗങ്ങളാണ് അവിശ്വാസ പ്രമേയ നോട്ടിസില്‍ ഒപ്പിട്ടത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയാ ജോണിന്റെ പേരിലാണിപ്പോള്‍ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. കോണ്‍ഗ്രസംഗം പൊന്നമ്മ ചാക്കോ, ഇടതുമുന്നണിയിലെ എന്‍സിപി അംഗം വക്കച്ചന്‍ പവ്വത്തില്‍ എന്നിവരാണ് നോട്ടിസില്‍ ഒപ്പിട്ടിട്ടുള്ളത്. സ്വതന്ത്രനായി മല്‍സരിച്ചു വിജയിച്ച സ്‌കറിയാ ജോണ്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനൊപ്പമാണ്. ഇരുമുന്നണണികള്‍ക്കും ഏഴംഗങ്ങള്‍ വീതമുണ്ടായിരുന്ന പഞ്ചായത്തി ല്‍ സ്‌കറിയാ ജോണിന്റെ പിന്തുണയോടെ സിപിഎം അംഗം ആദ്യം പ്രസിഡന്റായി. സിപിഐക്ക് പ്രസിഡന്റ് വേണമെന്ന സമ്മര്‍ദത്തില്‍ ഈ സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് സ്‌കറിയാ ജോണ്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ റോസമ്മ സ്‌കറിയാ പ്രസിഡന്റായി. കോണ്‍ഗ്രസിലെ ഷാജി തോമസ് വൈസ് പ്രസിഡന്റും.  എന്‍സിപി അംഗവും കോ ണ്‍ഗ്രസംഗവും ചേര്‍ന്നാണ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ പേരില്‍ അവിശ്വാസം കൊണ്ടുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss