|    May 27 Sat, 2017 6:08 am
FLASH NEWS

വെങ്ങാട്ടമ്പള്ളി മഠം-കുതിരപ്പന്തി റോഡ് വെള്ളക്കെട്ടായി

Published : 27th July 2016 | Posted By: SMR

കൊല്ലം: ജില്ലാ പഞ്ചായത്ത് ആറ് മാസം മുന്‍പ് 13.6 ലക്ഷം രൂപ അനുവദിച്ച് നിര്‍മിച്ച ജില്ലാ പഞ്ചായത്ത് റോഡ് വെള്ളക്കെട്ടായി. അനധികൃത റോഡ് കൈയ്യേററവും നിലങ്ങള്‍ നികത്തിയതും കാരണം വെള്ളം ഒഴുകിമാറുവാന്‍ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടാവാന്‍ കാരണം. വെള്ളം കെട്ടി നിന്ന് ടാറിളകി കുഴികള്‍ രൂപാന്തരപ്പെട്ട് സൈക്കിള്‍ യാത്രക്കാരായ സ്‌കൂള്‍ കുട്ടികള്‍ വെള്ളത്തില്‍ വിഴുന്നത് പതിവ് സംഭവമായിരിക്കുകയാണ്.
എവിബിഎച്ച്എസ് തഴവ, ജിഎച്ച്എസ്എസ് തഴവ, തഴവ ഗ്രാമപ്പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പി എച്ച് സി ശാസ്താംകോട്ട ഡി ബി കോളജ്, പുതിയകാവ് നെഞ്ച് രോഗ ആശുപത്രി, ഓച്ചിറ സി എച്ച് സി, മഠത്തില്‍ വിഎച്ച്എസ്എസ്, കുതിരപ്പന്തി ജിഎല്‍പിഎസ്, കുതിരപ്പന്തി ചന്ത എന്നിവിടങ്ങളില്‍ പോകേണ്ട വിദ്യാര്‍ഥികളും പൊതുജനങ്ങളും വെള്ളക്കെട്ട് കാരണം ദുരിതത്തിലാണ്. റോഡിലേയും പരിസരത്തുള്ള വീടുകളിലേയും വെള്ളക്കെട്ട് അടിയന്തിരമായി ഒഴിവാക്കുന്നതിന് മാമ്പഴശ്ശേരിയില്‍ ക്ഷേത്രം മുതല്‍ ഉമ്പുക്കുഴി ക്ഷേത്രം വരെയുള്ള 700 മീറ്റര്‍ വരുന്ന ഭഗം ഓടക്കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കലേലിഭാഗത്തോട് വാര്‍ഡ് മെംബര്‍ അബീത്തറ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day