|    Feb 25 Sat, 2017 3:47 am
FLASH NEWS

വെങ്ങളം ബൈപാസ് അപകടം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Published : 3rd November 2016 | Posted By: SMR

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വെങ്ങളം ബൈപാസ് ജങ്ഷനില്‍ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചസംഭവത്തില്‍ ബസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി മംഗലശ്ശേരി വിഷ്ണു(22)വിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്. അപകടത്തില്‍ പൂനൂര്‍ ഉണ്ണികുളം കുറുങ്ങോട്ട്‌പൊയില്‍ ഷബീര്‍(22) മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തകര്‍ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. വെങ്ങളം ബൈപ്പാസ് ജങ്ഷനില്‍ അമിതവേഗം മൂലം ഉണ്ടാവുന്ന അപകടമൊഴിവാക്കാന്‍ പോലിസിനെ നിയോഗിക്കും. കൊയിലാണ്ടിയില്‍  ചേര്‍ന്ന ജനപ്രതിനിധികളുടേ യും പോലിസ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പോലിസിന്റെ സേവനം. വെങ്ങളത്ത് പ്രധാന കേന്ദ്രങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ സമിതിയോട് ആവശ്യപ്പെടും. ജങ്ഷനില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ കലക്ടറോട് ആവശ്യപ്പെടും. കൂടുതല്‍ കാര്യം തീരുമാനിക്കാന്‍ ചേമഞ്ചേരിയില്‍ അടുത്ത ദിവസം തന്നെ യോഗം വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, തഹസില്‍ദാര്‍, സിഐ, എസ്‌ഐ വിവിധരാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക