|    May 27 Sun, 2018 5:38 pm
FLASH NEWS
Home   >  Sports  >  Football  >  

വെങ്ങര്‍ ഫ്രാന്‍സില്‍; എംബാപ്പെ ആഴ്‌സനലിലേക്ക്?

Published : 6th June 2017 | Posted By: ev sports


ആഴ്‌സന്‍ വെങ്ങറും ഇവാന്‍ ഗസിഡിസും നീസില്‍

നീസ്: മൊണാകോ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ആഴ്‌സനല്‍ ക്ലബ്ബ് ഭാരവാഹികള്‍ ഫ്രാന്‍സില്‍. ആഴ്‌സനല്‍ മാനേജര്‍ ആഴ്‌സന്‍ വെങ്ങറും ചീഫ് എക്‌സ്‌ക്യുട്ടീവ് ഇവാന്‍ ഗസിഡിസും ഫ്രാന്‍സില്‍ മൊണാകോ താരവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. ഇരുവരും ഫ്രാന്‍സിലെ പട്ടണമായ നീസില്‍ എത്തിയ ചിത്രങ്ങള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. എംബാപ്പെയ്ക്ക് വേണ്ടി ആഴ്‌സനല്‍ വിലപേശുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇരുവരും ഫ്രാന്‍സ് സന്ദര്‍ശിച്ചത്.
ഈ സീസണില്‍ ഫ്രഞ്ച് ലീഗ് സ്വന്തമാക്കിയ മൊണാകോയുടെ സൂപ്പര്‍ താരമാണ് കിലിയന്‍ എംബാപ്പെ. ട്രാന്‍സ്ഫറിന് തയ്യാറെടുക്കുന്ന എംബാപ്പെയ്ക്കു വേണ്ടി വിലപേശുന്ന പ്രമുഖ ക്ലബ്ബുകളില്‍ ഒന്നാണ് ആഴ്‌സനല്‍. ഇവര്‍ക്ക് പുറമെ മാഞ്ചസ്റ്റര്‍ സിറ്റി, യുനൈറ്റഡ്, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകളും എംബാപ്പെയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതേസമയം, ട്രാന്‍സ്ഫറിനെ കുറിച്ച് എംബാപ്പെയോ മൊണാകോയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗ്രീസ്മാന് പകരക്കാരനെ തേടി യുനൈറ്റഡ്

അത്‌ലറ്റികോ മാഡ്രിഡ്് ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് ദീര്‍ഘിപ്പിച്ചതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മോഹങ്ങള്‍ക്ക് തിരിച്ചടി. യുവതാരങ്ങളെ ക്ലബ്ബിലെത്തിക്കാന്‍ പ്രയത്‌നിക്കുന്ന യുനൈറ്റഡ് അത്‌ലറ്റികോ സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാനെ ലക്ഷ്യം വച്ചിരുന്നു. എന്നാല്‍, ഈ സമ്മര്‍ സീസണില്‍ അത്‌ലറ്റികോയില്‍ നിന്ന് ഒരു താരത്തെയും സ്വന്തമാക്കാനാവില്ലെന്ന് കായിക തര്‍ക്ക പരിഹാര കോടതി വിധി വന്നതോടെ ഗ്രീസ്മാന് പകരം ആളെ തിരക്കുകയാണ് യുനൈറ്റഡ്.
യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയുടെ താല്‍പര്യപ്രകാരമാണ് ക്ലബ്ബ് ഗ്രീസ്മാന് വേണ്ടി വിലയിട്ടിരുന്നത്. ഗ്രീസ്മാന്‍ യുനൈറ്റഡിലേക്ക് ചേക്കേറുന്ന കാര്യം ഏതാണ്ട് തീരുമാനമായപ്പോഴാണ് കോടതി അത്‌ലറ്റികോയുടെ വിലക്ക് ദീര്‍ഘിപ്പിച്ചത്. കോടതിവിധി പ്രകാരം ഗ്രീസ്മാന്‍ അത്‌ലറ്റികോ വിട്ടാലും പകരം സ്‌ട്രൈക്കറെ വാങ്ങാന്‍ അത്‌ലറ്റികോ മാഡ്രിഡിന് വിലക്ക് തീരുന്ന 2018 ജനുവരി വരെ കാത്തിരിക്കേണ്ടി വരും. അതേസമയം, താന്‍ ക്ലബ്ബ് വിടില്ലെന്ന സൂചനകളാണ് ഗ്രീസ്മാനും നല്‍കുന്നത്.

തോമസ് ടുച്ചല്‍ ലെവര്‍കുസനിലേക്കില്ല

ബൊറൂസിയ ഡോര്‍ട്മുണ്ട് പുറത്താക്കിയ പരിശീലകന്‍ തോമസ് ടുച്ചല്‍ ബയേര്‍ ലെവര്‍കുസന്റെ കോച്ചായി സ്ഥാനമേല്‍ക്കില്ല. ആറു മാസത്തെ വിശ്രമ ജീവിതത്തിന് തയ്യാറെടുക്കുന്നതിനാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു ക്ലബ്ബിന്റെയും പരിശീലക സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.
ഡോര്‍ട്മുണ്ട് വിട്ട ടുച്ചല്‍ ലെവര്‍കുസന്‍ പരിശീലകനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഴ്‌സന്‍ വെങ്ങര്‍ ആഴ്‌സനല്‍ വിട്ടാല്‍ പകരക്കാരനായി ടുച്ചല്‍ എത്തുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ടുച്ചലിന്റെ തീരുമാനം മികച്ച പരിശീലകനെ തേടുന്ന ലെവര്‍കുസന് തിരിച്ചടിയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss