|    Nov 17 Sat, 2018 4:48 pm
FLASH NEWS

വെങ്ങന്നൂര്‍ പാലവും പത്തനാപുരം പാലവും അപകടാവസ്ഥയില്‍

Published : 19th August 2018 | Posted By: kasim kzm

ആലത്തൂര്‍: അപ്രോച്ച് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വെങ്ങന്നൂര്‍ പാലവും പത്തനാപുരം പാലവും അപകടാവസ്ഥയിലായി.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ ഇരു പാലങ്ങളും കവിഞ്ഞൊഴുകിയിരുന്നു. വെള്ളം മാറിയതിനു ശേഷമാണ് അപ്രോച്ച് റോഡ് തകര്‍ന്നതും കൈവരികള്‍ പോയതും ശ്രദ്ധയില്‍ പെട്ടത്.ആലത്തൂര്‍ കുത്തനൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെങ്ങന്നൂര്‍ പാലം 29 വര്‍ഷം മുന്‍പും കാവശ്ശേരിതരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്തനാപുരം പാലം 35 വര്‍ഷം മുന്‍പുമാണ് നിര്‍മ്മിച്ചത് .
വെങ്ങന്നൂര്‍ പാലത്തിന്റെ സ്ലൂയിസുകളില്‍ മരങ്ങളും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതാണ് തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് .മൂന്ന് തവണ ഇവിടെ ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു.ജലം പൂര്‍ണ്ണമായി ഒഴിഞ്ഞു കഴിഞ്ഞാലും ഇതുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലാവും. പത്തനാപുരം പാലത്തിന്റെ തകര്‍ന്ന റോഡിലൂടെ ഓട്ടോറിക്ഷകളും ഇരു ചക്രവാഹനങ്ങളും കടന്നു പോകുന്നുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ അപകടങ്ങള്‍ വരുത്തുമെന്ന സ്ഥിതിയിലാണ്.തരൂര്‍ കുരുത്തിക്കോട് പാലത്തില്‍ മാലിന്യം അടിഞ്ഞുകൂടിയതിനാല്‍ ഇതുവഴി ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.അപകടാവസ്ഥയെ തുടര്‍ന്ന് ഇരു പാലങ്ങളിലൂടെയുമുള്ള ഗതാഗതം നിരോധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss