|    Oct 20 Fri, 2017 2:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ 15ാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്നു രാവിലെ പതിനൊന്നിന് രാജ്യസഭയിലെത്തിയ വെങ്കയ്യ നായിഡു സഭയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായിരുന്ന ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൊത്തം പോള്‍ ചെയ്ത 760 വോട്ടുകളില്‍ 512 വോട്ട് നേടിയാണ് നായിഡു വിജയിച്ചത്. നായ്ഡു രാജ്യസഭയില്‍ എത്തി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന സഭായോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വാഗതം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക