|    Aug 17 Thu, 2017 9:08 pm
FLASH NEWS
Home   >  National   >  

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

Published : 5th August 2017 | Posted By: G.A.G

ന്യൂഡല്‍ഹി:  എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആകെ രേഖപ്പെടുത്തിയ 771 വോട്ടില്‍ 516 വോട്ടുകള്‍ വെങ്കയ്യ നായിഡുവിന് ലഭിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായാണ് നായിഡു തിരഞ്ഞെടുക്കപ്പെട്ടത്.  ഇന്നു രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടന്ന വോട്ടെടുപ്പില്‍ 785 എംപിമാരില്‍ 771 പേരാണ് വോട്ടു ചെയ്തത്. 14 എം പിമാര്‍ വോട്ടു ചെയ്യാനെത്തിയില്ല.
പ്രതിപക്ഷ സ്ഥാനാര്‍ഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണഗാന്ധിയെയാണ് വെങ്കയ്യ തോല്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക