|    Sep 25 Mon, 2017 6:46 pm
FLASH NEWS
Home   >  Pravasi   >  

വൃഷ്ണ സഞ്ചി നശിപ്പിച്ച ആശുപത്രിക്കെതിരെ 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് കേസ്

Published : 28th August 2016 | Posted By: mi.ptk

ഷാര്‍ജ:  ചികില്‍സാ പിഴവിനെ തുടര്‍ന്ന് 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് രോഗി ഷാര്‍ജ കോടതിയില്‍ ഹരജി നല്‍കി. ഷാര്‍ജയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെയാണ് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോര്‍ദ്ദാന്‍ സ്വദേശി കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കുടലിറക്കം എന്നറിയപ്പെടുന്ന ഹെര്‍ണിയക്ക് വേണ്ടി ശസ്ത്രക്രിയക്ക് വിധേയനാക്കിയ രോഗിയുടെ വൃഷ്ണ സഞ്ചിയിലേക്കുള്ള ധമനി മുറിച്ച് മാറ്റി തന്റെ പൗരുഷം നഷ്ടപ്പെടുത്തിയ ആശുപത്രിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. ഷാര്‍ജ അപ്പീല്‍ കോടതി 9 ലക്ഷം ദിര്‍ഹം പിഴ നല്‍കാന്‍ വിധിച്ചെങ്കിലും തന്റെ മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണക്കാരായ ഡോക്ടറും ആശുപത്രിയും 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് രോഗി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചതിന് ശേഷം വൃഷ്ണ സ്ഞ്ചിയുടെ ഇടത് ഭാഗത്ത് തടിപ്പും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയെങ്കിലും ഈ ഭാഗത്തേക്കുള്ള രക്ത സ്രാവം നടക്കാത്തതിനാല്‍ ധമനി മുറിച്ച് മാറ്റുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക