|    Jan 23 Mon, 2017 4:03 am
FLASH NEWS

വൃഷണസഞ്ചി നശിപ്പിച്ച ആശുപത്രിക്കെതിരേ 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് കേസ്

Published : 28th August 2016 | Posted By: SMR

ഷാര്‍ജ: ചികില്‍സാ പിഴവിനെ തുടര്‍ന്ന് 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് രോഗി ഷാര്‍ജ കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കി. ഷാര്‍ജയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരേയാണ് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോര്‍ദാന്‍ സ്വദേശി കോടതിയെ സമീപിച്ചിരിക്കുന്നത്. കുടലിറക്കം എന്നറിയപ്പെടുന്ന ഹെര്‍ണിയക്ക് ശസ്ത്രക്രിയക്കു വിധേയനാക്കിയ തന്റെ വൃഷണസഞ്ചിയിലേക്കുള്ള ധമനി മുറിച്ചുമാറ്റി പൗരുഷം നഷ്ടപ്പെടുത്തിയെന്നാണ് പരാതി. ഷാര്‍ജ അപ്പീല്‍ കോടതി ഒമ്പതുലക്ഷം ദിര്‍ഹം പിഴ നല്‍കാന്‍ വിധിച്ചെങ്കിലും തന്റെ മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ക്കു കാരണക്കാരായ ഡോക്ടറും ആശുപത്രിയും 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് രോഗി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു പറഞ്ഞയച്ച രോഗിയുടെ വൃഷണസഞ്ചിയുടെ ഇടതുഭാഗത്ത് തടിപ്പും വേദനയും അനുഭവപ്പെട്ടു.
വീണ്ടും ആശുപത്രിയിലെത്തി പരിശോധന നടത്തിയെങ്കിലും ഈ ഭാഗത്തേക്കുള്ള രക്തചംക്രമണം നടക്കാത്തതിനാല്‍ ധമനി മുറിച്ചു മാറ്റുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക