|    Oct 24 Tue, 2017 6:05 am
FLASH NEWS

വൃന്ദ കാരാട്ട് ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു

Published : 15th June 2016 | Posted By: SMR

പെരുമ്പാവൂര്‍: സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലെത്തി ജിഷയുടെ മാതാവിനെ കണ്ടു. ജിഷയുടെ ക്രൂരമായ കൊലപാതകം നാടിനെ ഞെട്ടിച്ച സംഭവമാണെന്നും കൊലയാളിയെ കണ്ടെത്താനാവുംവിധം അന്വേഷണം പുരോഗമിക്കുകയാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കേസന്വേഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നു ചോദിച്ചറിഞ്ഞശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. കുറുപ്പംപടി വട്ടോളിപടിയിലെ ജിഷയുടെ വീട് സന്ദര്‍ശിച്ചശേഷമാണു വൃന്ദ കാരാട്ട് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയത്. ഒപ്പം മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമയും സിപി—എം പ്രാദേശിക നേതാക്കളും എത്തിയിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക