|    Oct 23 Tue, 2018 1:46 pm
FLASH NEWS
Home   >  Kerala   >  

വൃന്ദ കാരാട്ടിനു മക്കളില്ലാത്തതിനാല്‍ ഹാദിയയുടെ വീട്ടുകാരുടെ വേദനയറിയില്ലെന്ന് കുമ്മനം

Published : 30th September 2017 | Posted By: shins

കൊച്ചി: വൃന്ദാ കാരാട്ടിന് കുട്ടികളില്ലാത്തതിനാല്‍ ഹാദിയയുടെ വീട്ടുകാരുടെ വേദന മനസ്സിലാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹാദിയയെ പിന്തുണയ്ക്കുന്ന ആര്‍ക്കും അവളുടെ മാതാപിതാക്കളുടെ അവസ്ഥ മനസ്സിലാകില്ലെന്നും കുമ്മനം ആരോപിച്ചു. മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കാന്‍ തയ്യാറാകുമോയെന്നും കുമ്മനം ചോദിക്കുന്നു. വൈക്കത്ത് ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. കേസില്‍ വൃന്ദാ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതി അലക്ഷ്യമാണെന്നും അവര്‍ സ്വയം മാറേണ്ടതുണ്ടെന്നും കുമ്മനം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss