|    Jul 16 Mon, 2018 10:33 am
Home   >  Kerala   >  

വൃദ്ധ മാതാവിന്റെ കൈ മകന്‍ അടിച്ചൊടിച്ചു

Published : 26th September 2017 | Posted By: shadina sdna


അടിമാലി: എഴുപത്തഞ്ചുകാരിയായ മാതാവിന്റെ കൈ  മകന്‍ അടിച്ചൊടിച്ചു. തലയ്ക്കും നടുവിനും വിറകു കൊണ്ടുള്ള അടിയേറ്റ വൃദ്ധ അടിമാലി താലൂക്കാശുപത്രിയില്‍ ചികല്‍സ തേടി. ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ മാധവിയമ്മക്കാണ് മകന്റെ ക്രൂര മര്‍ദനമേറ്റത്. വേദന കൊണ്ട് പുളഞ്ഞ തന്നെ ആശുപത്രിയിലെത്തിക്കാന്‍ പോലും മകന്‍ തയ്യാറായില്ലെന്ന് മാധവിയമ്മ പറഞ്ഞു. മാധവിയമ്മയുടെ മകന്‍ ബിജുവാണ് തിങ്കളാഴ്ച്ച വൈകീട്ട് ഇവരുടെ ഇടതുകൈ  വിറക് തടി കൊണ്ട് അടിച്ചൊടിച്ചത്. അടിയേറ്റ്  വീണ തന്നെ നിലത്തിട്ടും മകന്‍ ക്രൂരമായി മര്‍ദിച്ചെന്നും മാധവിയമ്മ പറഞ്ഞു. വര്‍ഷങ്ങളായി മകന്‍ തന്നോട് വഴക്കിടാറുണ്ടായിരുന്നെങ്കിലും ഇത്രയും  ക്രൂരമായി മര്‍ദിക്കുന്നത് ആദ്യമായിട്ടാണെന്ന് മാധവിയമ്മ പറഞ്ഞു. മകന്റെ ഭാര്യ വീടിനു പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. പത്ത് വര്‍ഷം മുമ്പ് മാധവിയമ്മക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീട്ടിലാണ് മകനും ഭാര്യയും മാധവിയമ്മയും കഴിയുന്നത്. ഈ വീട്ടില്‍ നിന്നും ഒഴിഞ്ഞ് പോവണമെന്നാവശ്യപ്പെട്ടാണ് മകന്റെ അക്രമമെന്ന് മാധവിയമ്മ പറഞ്ഞു. വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനെതിരെ മുരിക്കാശ്ശേരി പോലിസ് കേസെടുത്തു. സംഭവം നടന്നശേഷം ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss