|    Oct 19 Thu, 2017 5:44 am
FLASH NEWS

വൃദ്ധ ദമ്പതികള്‍ക്കെതിരേ കൂടുതല്‍ മോഷണ കേസുകള്‍

Published : 19th October 2016 | Posted By: Abbasali tf

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ മാതാവിന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസിലെ പ്രതികളായ വൃദ്ധ ദമ്പതികള്‍ ആശുപത്രി കേന്ദ്രീകരിച്ചു സമാനമായ മോഷണം നടത്തുന്നവരെന്നു ഗാന്ധിനഗര്‍ പോലിസ്. രണ്ടു വര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന ചേര്‍ത്തല കടക്കരപ്പള്ളി പുറച്ചിറയില്‍ ഗോപിദാസിന്റെ ഭാര്യ മിനിയുടെ മൂന്നര പവന്‍ സ്വര്‍ണമാലയാണ് ദമ്പതികള്‍ മോഷ്ടിച്ചത്്. മൂന്നു രോഗികള്‍ മാത്രമുണ്ടായിരുന്ന ദിവസം ഉച്ചകഴിഞ്ഞ്  രണ്ടു രോഗികളും പുറത്തുപോയ സമയം വാര്‍ഡില്‍കയറി കിടക്കക് അരികില്‍ ഇരുന്ന മിനിയുടെ മുക്കില്‍ എന്തോ ശ്വസിപ്പിച്ചശേഷം മാല മോഷ്ടിക്കുകയായിരുന്നു. തൊടുപുഴ കരിമണ്ണൂര്‍ തങ്കുഴിയില്‍ തോമസ് (80), ഭാര്യ ലല്ലി (75) എന്നിവരായിരുന്നു മോഷ്ടാക്കള്‍. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണം നടത്തിയ അതേ കാലയളവില്‍ കറുകച്ചാല്‍, കങ്ങഴ എംജിഡിഎം ആശുപത്രി, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികളുടെ ബന്ധുക്കളുടെ സ്വര്‍ണമാല മോഷ്ടിച്ചതിന് കറുകച്ചാല്‍, പൊന്‍കുന്നം പോലിസ് സ്‌റ്റേഷനുകളില്‍ പരാതിയുണ്ട്. ഗാന്ധിനഗര്‍ പോലിസ് പിടികൂടിയ ഇവരെ ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.   ഇവരുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കുടുതല്‍ പരാതികള്‍ എത്തിയത്. പുതിയ കേസെടുക്കാന്‍ പോലിസ് ആലോചിക്കുന്നുണ്ട്. ഇതിനായി പ്രതികളെ പോലിസ് കസ്റ്റഡിയില്‍ കിട്ടുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്‌ഐ എം ജെ അരുണ്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക