|    Jan 23 Mon, 2017 12:02 pm
FLASH NEWS

വൃദ്ധ ദമ്പതികളെ ആക്രമിച്ച് അടുക്കള തോട്ടം വെട്ടി നശിപ്പിച്ചതായി പരാതി

Published : 3rd September 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തില്‍ സ്ഥിര താമസമാക്കിയ വ്യദ്ധ ദമ്പതികളെ തൊഴിലാളികളെ ഉപയോഗിച്ച് ആക്രമിക്കുകയും ഇവര്‍ നട്ടു വളര്‍ത്തിയ അടുക്കള തോട്ടത്തിലെ ക്യഷികള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തതായി പരാതി. പരിക്കേറ്റ വ്യദ്ധ ദമ്പതികള്‍ പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി.
നെല്ലിമലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ തേയില തോട്ടത്തിലെ ലയത്തില്‍ താമസിക്കുന്ന രത്തിനം(78) ആണ് പരിക്കേറ്റ് ചികില്‍സ തേടിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് സംഭവം. സംഭവത്തെ കുറിച്ച് ഇരുവരും പറയുന്നത് ഇങ്ങനെ: 1977 മുതല്‍ 2001 വരെ ആര്‍ബിടി കമ്പനിയുടെ തൊഴിലാളികളായിരുന്നു ഇരുവരും. കമ്പനി പൂട്ടിയ ശേഷം എട്ട് വര്‍ഷം മുമ്പ് പോബ്‌സണ്‍ കമ്പനി തേയില തോട്ടം ഏറ്റെടുത്തു. ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് താല്‍ക്കാലികമായി എസ്റ്റേറ്റില്‍ തന്നെ ജോലി ചെയ്‌തെങ്കിലും. ആര്‍ബിടി കമ്പനി തേയില തോട്ടം നടത്തുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍ കോടതിയില്‍ രത്തിനം പരാതി നല്‍കി.
ഇതു മനസ്സിലാക്കിയ പോബ്‌സണ്‍ കമ്പനി അധികൃതര്‍ ഇതോടെ ഇവരുടെ ജോലി നിഷേധിച്ചു. ട്രേഡ് യൂനിയനുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇവരെ ലയത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ കമ്പനിക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷവും ഇവര്‍ താമസിക്കുന്ന ലയത്തിനു സമീപത്തെ വേലിക്കെട്ടുകള്‍ കമ്പനി പൊളിച്ചു നീക്കാന്‍ ശ്രമിച്ചതായും വൃദ്ധ ദമ്പതികള്‍ പറയുന്നു. പ്രായത്തിന്റെ അവശതയെ തുടര്‍ന്ന് മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ലയത്തിനു സമീപ സ്ഥലത്ത് അടുക്കള തോട്ടവും വാഴ ക്യഷിയും ചെയ്തിരുന്നു. ഇതു കഴിഞ്ഞ ദിവസം കമ്പനി അതികൃതര്‍ വെട്ടി നശിപ്പിക്കുകയും തടയാന്‍ ചെന്നപ്പോള്‍ ഇവരെ തൊഴിലാളികളെ ഉപയോഗിച്ച് മര്‍ദിച്ചതായും വ്യദ്ധ ദമ്പതികള്‍ പറയുന്നത്.
സംഭവത്തെ സംബന്ധിച്ച് വണ്ടിപ്പെരിയാര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇത് കമ്പനി അധികൃതര്‍ പൂര്‍ണമായും നിഷേധിച്ചു. രത്തിനവും, ഭാര്യയും ആര്‍ബിടി എസ്റ്റേറ്റ് നടത്തുമ്പോള്‍ മുതല്‍ താല്‍ക്കാലിക ജീവനക്കാര്‍ എന്ന നിലയിലാണ് ജോലി ചെയ്തതെന്നും ഇവര്‍ സ്ഥിരം തൊഴിലാളികള്‍ അല്ലാത്തതിനാല്‍ ആനുകൂല്യങ്ങ ള്‍ക്ക് അര്‍ഹതയില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക