|    Oct 22 Sun, 2017 3:02 am

വൃദ്ധ തനിച്ച് താമസിക്കുന്ന വീട് കുത്തിത്തുറന്ന് ഏഴര പവന്‍ കവര്‍ന്നു

Published : 15th July 2017 | Posted By: fsq

 

ഇരിക്കൂര്‍: വൃദ്ധ തനിച്ച് താമസിക്കുന്ന വീട് കുത്തിത്തുറന്ന് ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പെടയങ്ങാട് പാലക്കുണ്ടം റോഡരികില്‍ പള്ളിക്കു സമീപത്തെ മുക്രിന്റകത്ത് ഖദീജ(66)യുടെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച വീട്ട് പൂട്ടി ഖദീജ മട്ടന്നൂര്‍ കീച്ചേരിയിലെ മകളുടെ വീട്ടില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മൂന്ന് മുറികളിലെ അലമാരകളും കുത്തിത്തുറന്നിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച വള, മാല, മോതിരം ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. ഇരിക്കൂര്‍ എസ്‌ഐ കെ വി മനോജിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് ദിവസം മുമ്പ് പ്രദേശത്തെ മറ്റൊരു വീട്ടിലും കവര്‍ച്ച നടന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക