|    Oct 24 Tue, 2017 4:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വൃദ്ധയെ കബളിപ്പിച്ച് പെന്‍ഷന്‍ തുകയുമായി കടന്നു

Published : 11th September 2016 | Posted By: SMR

കിളിമാനൂര്‍: സഹകരണ ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു മടങ്ങിയതിനു പിന്നാലെ എത്തിയ ആള്‍ വൃദ്ധയെ കബളിപ്പിച്ച് 6,000 രൂപയുമായി മുങ്ങി. കിളിമാനൂര്‍ പാപ്പാല ചാക്കുടി കോളനിയില്‍ ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.
ചാക്കുടി അംബികാ വിലാസത്തില്‍ സാവിത്രി (68)ക്കാണു രൂപ നഷ്ടപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് ക്ഷേമ പെന്‍ഷനായ 6,000 രൂപ ഇവര്‍ക്ക് സഹകരണ ബാങ്ക് ജീവനക്കാരന്‍ വീട്ടില്‍ കൊണ്ടുകൊടുത്തത്. ഇന്നലെ എത്തിയയാള്‍ പെന്‍ഷന്‍ കിട്ടിയല്ലോ എന്നന്വേഷിക്കുകയും സര്‍ക്കാരിന് പുതിയൊരു പദ്ധതി ഉെണ്ടന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. പെന്‍ഷന്‍ കിട്ടിയ തുക മുഴുവന്‍ ഇപ്പോള്‍ തിരിച്ചടച്ചാല്‍ ഒരു മാസം കഴിയുമ്പോള്‍ ലക്ഷം രൂപ കിട്ടുന്നതാണ് പദ്ധതിയെന്നാണ് പറഞ്ഞുവിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ച സാവിത്രി തുക കൈമാറുകയും ഇയാള്‍ തുകയുമായി മുങ്ങുകയുമായിരുന്നു. കിളിമാനൂര്‍ മേഖലയില്‍ വീട് നല്‍കാമെന്ന പേരിലും കസേര വരിഞ്ഞുനല്‍കാമെന്നുപറഞ്ഞും ഇതിനു മുമ്പും തട്ടിപ്പു നടന്നിട്ടുണ്ട്. വീടിന്റെ പേരില്‍ തട്ടിപ്പു നടത്തിയ വിരുതനെ ഒരു വര്‍ഷം മുമ്പ് ഇവിടെ പിടികൂടിയിരുന്നു. ഇയാളാണോ പുതിയ തട്ടിപ്പുമായി ഇറങ്ങിയതെന്നു സംശയമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക