|    Mar 24 Fri, 2017 3:48 am
FLASH NEWS

വൃദ്ധയെ ഇടിച്ച ആഡംബരകാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു

Published : 7th August 2016 | Posted By: SMR

ചെങ്ങന്നൂര്‍: കാല്‍നട യാത്രക്കാരിയായ വൃദ്ധയെ ഇടിച്ചുവീഴ്ത്തിയ ആഡംബരക്കാര്‍ ചെങ്ങന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചെറുവല്ലൂര്‍ പുത്തന്‍പാലത്ത് കൊച്ചുറാവുത്തറുടെ ഭാര്യ തങ്കമ്മാബീവി(73)യെ തിരുവല്ലയിലെ സ്വകാര്യ മെഡി. കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. വിദേശ മലയാളിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ സന്തോഷ് തിരുവമ്പാടിയുടെ കാറാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് 5.30ന് കൊല്ലകടവ് സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപം വെച്ചാണ് അപകടം.
വൃദ്ധയെ ഇടിച്ചിട്ടതോടെ നാട്ടുകാര്‍ഓടിക്കൂടി. തുടര്‍ന്ന് ഇവരെ ഈ കാറില്‍ സന്തോഷ് ആലക്കോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം മുങ്ങുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ ഇവരെ തുടര്‍ ചികിത്സക്കായി തിരുവല്ലയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലിസ് ചീഫിന്റെ നിര്‍ദേശ പ്രകാരം രാത്രിയോടെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുതന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. 2015 ഡിസംബര്‍ 29ന് ചെങ്ങന്നൂര്‍ കിഴക്കേനട കൊച്ചുപാണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം പടുക്കോട്ടിക്കല്‍ പ്രദീപ് ഭവനില്‍ അമൃത പ്രദീപിനെ ചെങ്ങന്നൂരിലെ ഡിടിപി സെന്ററില്‍ നിന്നും പട്ടാപ്പകല്‍ വിളിച്ചിറക്കി മര്‍ദ്ദിച്ച സംഭവത്തിലും പ്രതിയാണ് സന്തോഷ്.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക