|    Apr 27 Thu, 2017 6:16 pm
FLASH NEWS

വൃദ്ധയുള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Published : 8th November 2016 | Posted By: SMR

കൊണ്ടോട്ടി: നമ്പോലം കുന്നിലും വെണ്ണേങ്കോട് പള്ളിയാളിയിലും വൃദ്ധ ഉള്‍പ്പടെ മൂന്ന് സ്ത്രീകള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. നമ്പോലം കുന്ന് ഇരുതൊടിക ഉമ്മാച്ചുട്ടി (74), കെ ഹസീന, വെണ്ണേംങ്കോട് പള്ളിയാളി ഇല്ലിക്കല്‍ തൊടു ഇല്ലിക്കല്‍ ശരീഖ(20) എന്നിവര്‍ക്കാണു തെരുവുനായയുടെ കടിയേറ്റത്.  വീടിന് സമീപത്തുവച്ചാണ് ഉമ്മാച്ചുട്ടിക്ക് കടിയേറ്റത്. കാലിനും ചെവിക്കും കടിയേറ്റ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി അങ്കണവാടിയിലേക്ക് പോവുന്നതിനിടെയാണു കെ ഹസീനയ്ക്ക് കടിയേറ്റത്. കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. ഹസീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. വീടിനടുത്തുവച്ചാണ് ഇല്ലിക്കല്‍ ശരീഖയെ നായ കടിച്ചത്. മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day