|    Jul 21 Sat, 2018 8:48 pm
FLASH NEWS
Home   >  Kerala   >  

വൃദ്ധയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്ത പൂജാരി തൂങ്ങി മരിച്ചു

Published : 24th September 2017 | Posted By: mi.ptk

തൃശൂര്‍: ക്ഷേത്രം പൂജാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കര പൂലക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപി (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ക്ഷേത്ത്രിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഗോപിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ഗോപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കാണാതായ ഇയാളെ ഇന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss