|    Jan 17 Tue, 2017 6:46 pm
FLASH NEWS

വൃദ്ധയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ചശേഷം ചിരവകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

Published : 31st October 2015 | Posted By: SMR

ആനക്കര: നെല്ലിക്കാട്ടിരിയില്‍ വൃദ്ധയെ തനിച്ച് താമസിക്കുന്ന വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ശ്വാസംമുട്ടിച്ചശേഷം ചിരവകൊണ്ട് തലയ്ക്കടിച്ച് രക്തം വാര്‍ന്നുപോയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്.
ഇന്നലെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള എന്നിവ മോഷണം പോയതായി പോലിസ് സ്ഥിരീകരിച്ചുറിട്ട. എന്‍സി സി ഉദ്യോഗസ്ഥനായിരുന്ന തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരി വൈദ്യര്‍പടി ശാരദ മന്ദിരത്തില്‍ പരേതനായ രാഘവപൊതുവാളിന്റെ മകള്‍ ശാരദ (81) ആണ് കഴിഞ്ഞദിവസം മരിച്ചത്.
വീടിനുള്ളില്‍ ചുമരില്‍ രക്തക്കറയും ഇവരുടെ ശരീരം അടുക്കളഭാഗത്തേക്ക് വലിച്ചിട്ട നിലയിലുമായിരുന്നു.
മോഷണ ശ്രമത്തിനിടയില്‍ കൊലചെയ്യപ്പെട്ടതാകുമെന്നാണ് ഇപ്പോഴും പോലിസ് പറയുന്നത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് കുമാര്‍, പട്ടാമ്പി സിഐ രാജീവ് ചാലിശ്ശേരി, എസ്‌ഐ രാജേഷ്‌കുമാര്‍ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക