|    Jul 22 Sun, 2018 10:07 am
FLASH NEWS

വൃദ്ധമാതാവിന്റെ കൈ മകന്‍ അടിച്ചൊടിച്ചു

Published : 27th September 2017 | Posted By: fsq

 

അടിമാലി: മകന്‍ എഴുപത്തഞ്ചുകാരിയായ മാതാവിന്റെ കൈ തല്ലിയൊടിച്ചു. തലയ് ക്കും നടുവിനും വിറകു കൊണ്ടുള്ള അടിയേറ്റ വൃദ്ധ അടിമാലി താലൂക്കാശുപത്രിയില്‍ ചികല്‍സ തേടി. വേദന കൊണ്ട് പുളഞ്ഞ തന്നെ ആശുപത്രിയിലെത്തിക്കാന്‍പോലും മകന്‍ തയ്യാറായില്ലെന്ന് വൃദ്ധമാതാവിന്റെ മൊഴി. നൊന്ത് പ്രസവിച്ച മകന്‍ ഈ രീതിയില്‍  മര്‍ദിക്കുമെന്ന് കരുതിയില്ലെന്ന് ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ മാധവിയമ്മ നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു മകന്‍ ബിജുവിന്റെ അക്രമം നടന്നത്. വീട്ടില്‍ എത്തിയ ബിജുവാണ് മാധവിയമ്മയുടെ ഇടതുകൈ വിറക് തടിക്ക് അടിച്ചൊടിച്ചത്. അടിയേറ്റ് നിലത്തു വീണ തന്നെ നിലത്തിട്ടും മകന്‍ ക്രൂരമായി മര്‍ദിച്ചതായി ഈ വൃദ്ധ പറയുന്നു. തലയ്ക്കും നടുവിനും കൈക്കും പരിക്കേറ്റ മാധവിയമ്മ അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു.വര്‍ഷങ്ങളായി മകന്‍ തന്നോട് വഴക്കിടാറുണ്ടായിരുന്നെങ്കിലും ഇത്രയും  ക്രൂരമായി മര്‍ദിക്കുന്നത് ആദ്യമായിട്ടാണെന്ന് മാധവിയമ്മ പറഞ്ഞു. മകന്റെ ഭാര്യ വീടിനു പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. കൈയൊടിഞ്ഞതിനാല്‍ വേദനകൊണ്ട് പുളഞ്ഞ തന്നെ കേണപേക്ഷിച്ചിട്ടും മകന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്നും ഏന്തിയും വലിഞ്ഞും റോഡിലെത്തിയ താ ന്‍ ഒരു ഓട്ടോറിക്ഷക്കാരന്റെ സഹായത്താലാണ് ആശുപത്രിയിലെത്തിയതെന്നും ഈ വൃദ്ധമാതാവ് നിറകണ്ണുകളോടെ പറയുന്നു. പത്ത് വര്‍ഷം മുമ്പ് മാധവിയമ്മക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീട്ടിലാണ് മകനും ഭാര്യയും മാധവിയമ്മയും കഴിയുന്നത്. ഈ വീട്ടില്‍ നിന്നും ഒഴിഞ്ഞ് പോകണമെന്നാവിശ്യപ്പെട്ടാണ് മകന്റെ അക്രമമെന്ന് ഈ വൃദ്ധ പറയുന്നു. വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനെതിരെ മുരിക്കാശ്ശേരി പോലിസ് കേസെടുത്തു. സംഭവം നടന്നശേഷം ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss