|    May 24 Thu, 2018 6:54 am
FLASH NEWS

വൃദ്ധനെ കല്ലടയാറ്റില്‍ കാണാതായെന്ന് സംശയം

Published : 10th February 2018 | Posted By: kasim kzm

പുനലൂര്‍: പശുക്കള്‍ക്ക് പുല്ലറുക്കാനെത്തിയ വൃദ്ധനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും അഗ്നിശമനസേനയും കല്ലടയാറ്റില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തി.പുനലൂര്‍ ടിബി ജങ്ഷന്‍ ആറ്റുമലപുത്തന്‍ വീട്ടില്‍ സുലൈമാ(55)നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. പതിവായി പശുവിന് പുല്ലറുക്കാന്‍ പോകാറുള്ള ഇയാള്‍ എന്നും ഉച്ചയോടെ തിരികെ വീട്ടിലെത്തുമായിരുന്നു. എന്നാല്‍ ഇന്നലെ ഇദ്ദേഹം വീട്ടിലെത്താന്‍ വൈകിയതോടെ മക്കളിലൊരാള്‍ അന്വേഷിച്ച് വരികയായിരുന്നു.പുനലൂര്‍ സ്‌നാനഘട്ടത്തിന് സമീപമുള്ള കടവില്‍ ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും കടവില്‍ ചെരിപ്പും കണ്ടതോടെയാണ് കല്ലടയാറ്റില്‍ കാണാതായതെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരും മുങ്ങല്‍ വിധഗ്ധര്‍ ഉള്‍പ്പെടുന്ന അഗ്നിശമനസേനയും ഇദ്ദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചു.രണ്ടുമണിയോടെ ആരംഭിച്ച തിരച്ചില്‍ മണിക്കൂറുകളോളം നീണ്ടു. അഗ്നിശമനസേനയുടെ ബോട്ടും അനുബന്ധ ഉപകരണങ്ങളുമാണ് തിരിച്ചലിനായി ഉപയോഗിച്ചത്. ആഴവും അടിയൊഴുക്കും ചളിയും നിറഞ്ഞ പ്രദേശമായതിനാല്‍ തിരച്ചില്‍ ഏറെ ദുസ്സഹമായിരുന്നു. കനത്തമഴയെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നീണ്ട തിരച്ചില്‍ നാലരയോടെ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.സംഭവം അറിഞ്ഞ് പുനലൂര്‍ വലിയ പാലത്തിലും മറ്റും നിരവധി ജനങ്ങളാണ് തടിച്ചുകൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss