|    Sep 19 Wed, 2018 8:29 am
FLASH NEWS

വൃദ്ധനെ ആറ്റില്‍ കാണാതായതായി സംശയം

Published : 11th June 2018 | Posted By: kasim kzm

തിരുവല്ല: കദളിമംഗലം ആറ്റില്‍ വൃദ്ധനെ കാണാതായതായി സംശയം. കുറ്റൂര്‍ വെണ്‍പാല നല്ലൂര്‍സ്ഥാനത്ത് എം സി ഐസക്ക്(82) ആണ് ആറ്റിലെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി സംശയിക്കുന്നത്. ഐസക്കും ഭാര്യയും വിശാഖപട്ടണത്ത് മകളോടൊപ്പം താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും നാട്ടിലെ വീട്ടില്‍ എത്തിയതാണ്. ആറിന്റെ കരയിലാണ് ഇവരുടെ വീട്. ശനിയാഴ്ച രാവിലെ മുതല്‍ ഐസക്കിനെ കാണാതായി. ബന്ധുവീട്ടില്‍ പോയതാവാമെന്ന നിഗമനത്തിലായിരുന്നു ഭാര്യയും ഉറ്റവരും. ശനിയാഴ്ച വൈകീട്ടും മടങ്ങി എത്താതെ വന്നതോടെ പുലര്‍ച്ചെ കടവിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയിച്ച് അഗ്‌നിശമന സേനയെ വിവരം അറിയിച്ചു.
അഗ്‌നിശമന സേനയെത്തി ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഐസക്കിന്റെ കൈലി കടവിനു സമീപത്തു നിന്നും ലഭിച്ചതോടെ ഒഴുക്കില്‍പ്പെട്ടതാവുമെന്നാണ് പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss