|    Jan 23 Mon, 2017 10:05 am
FLASH NEWS

വൃദ്ധദമ്പതികളെ പോലിസ് വീട്ടില്‍ കയറി മര്‍ദിച്ചെന്ന്

Published : 19th October 2016 | Posted By: Abbasali tf

നെടുങ്ങാട്: വഴി തര്‍ക്കത്തിന്റെ പരാതി അനേഷിക്കാനെത്തിയ അരുവിക്കര പോലിസ് വൃദ്ധദമ്പതിമാരെ ആക്രമിച്ചതായി പരാതി. കരകുളം ഏണിക്കര ചെക്കാലവിളാകത്ത് വീട്ടില്‍ ചന്ദ്രന്‍ (63), ഭാര്യ ചന്ദ്രിക (57), മകള്‍ രജനി (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ചന്ദ്രികയെ പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജാശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് ചന്ദ്രനെതിരെ അയല്‍വാസി അരുവിക്കര പോലിസില്‍ പരാതി നല്‍കിയിരുന്നു. ചന്ദ്രനെ അന്വേഷിച്ച് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പോലിസ് വീട്ടിലേയ്ക്ക് തള്ളിക്കയറുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ചന്ദ്രന്റെ മകനെ പോലിസ് ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയ ചന്ദ്രികയെ പോലിസ് ചവിട്ടി തള്ളിയിടുകയായിരുന്നെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ ചന്ദ്രനെ പോലിസ് വാഹനത്തില്‍ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയും സ്ത്രീകളോട് മോശമായി പെരുമാറിയെന്ന വകുപ്പ് ചേര്‍ത്ത് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പരാതി അന്വേഷിച്ച് പോയതാണെന്നും വീട്ടില്‍ കയറി ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അരുവിക്കര പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക