|    Jan 17 Tue, 2017 10:50 pm
FLASH NEWS

വൃക്ക രോഗിയായ യുവാവിനെ സഹായിക്കാന്‍ വടംവലി മല്‍സരം

Published : 1st August 2016 | Posted By: SMR

തൊടുപുഴ: ഗുരുതര രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലായ  കാരനെ സഹായിക്കാന്‍ വടംവലി മല്‍സരം നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. തൊടുപുഴ മാവിന്‍ ചുവട് പ്ലാമൂട്ടില്‍ കൃഷ്ണന്റേയും ഓമനയുടേയും മകന്‍ സുജിത്തി(23)നാണ് ഡിവൈഎഫ്‌ഐ മുതലക്കോടം മേഖലാ കമ്മിറ്റി വടംവലി മല്‍സരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം കൈമാറുക. ആറ് മാസം മുമ്പാണ് പെയിന്റിങ് ജോലിക്കാരനായിരുന്ന സുജിത്തിന് രോഗം ബാധിച്ചതായി കണ്ടെത്തിയത്.
മാസങ്ങളോളം വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശത്. ഉടന്‍ തന്നെ  ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ പിന്നീട് വൃക്ക മാറ്റിവച്ചാലും പ്രയോജനം ഉണ്ടാകില്ലെന്ന് ഡേ ാക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. വൃക്ക ദാനം ചെയ്യാന്‍ അച്ഛന്‍ കൃഷ്ണന്‍ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ന്നുള്ള ചികില്‍സകള്‍ക്കുമുള്ള തുക കണ്ടെത്താനാകാതെ വലയുകയാണ് നിര്‍ധന കുടുംബം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നടത്തിയ മല്‍സരത്തില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 28 ടീമുകള്‍ പങ്കെടുത്തു. സിപിഎം ഏരിയാ സെക്രട്ടറി ടി ആര്‍സോമന്‍ മല്‍സരം ഉദ്ഘാടനം ചെയ്തു. നിശാന്ത് വി ചന്ദ്ര ന്‍, എം പി ഷൗക്കത്തലി സംബന്ധിച്ചു. ആര്‍ പ്രശോഭ്, എം മധു നേതൃത്വം നല്‍കി.സുജിത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി എസ്ബിടി കാരിക്കേ ാട് തൊടുപുഴ ബ്രാഞ്ചില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പര്‍: 673614 94376. ഐഎഫ്എസ്‌സി കോഡ്: യെൃേ00008 86.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക