|    Jun 24 Sun, 2018 12:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വൃക്ക രോഗികള്‍ക്ക് സാന്ത്വനമേകാന്‍ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു

Published : 26th April 2018 | Posted By: mi.ptk

ജിദ്ദ: മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം ജിദ്ദയില്‍ നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. ജിദ്ദയിലെ പ്രമുഖരായ 16 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ അല്‍ ഇത്കാന്‍ ഐ ടി സൊല്യൂഷന്‍സും കോഴിക്കോടന്‍സ് ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാണ്.

ഒക്ടോബര്‍ ഒന്നിന്  മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ കുറഞ്ഞ കാലയളവ് കൊണ്ട്  നിരവധി നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്കു താങ്ങും തണലുമായി നില കൊള്ളുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ ആലുങ്ങല്‍ പ്രദേശത്തു കഴിഞ രണ്ടു പതിറ്റാണ്ടായി കല കായിക സാമൂഹ്യ സേവന മേഖലകളില്‍ സമാനതകള്‍ ഇല്ലാതെ മുന്നേറി കൊണ്ടിരിക്കുന്ന മാക്‌സ് ക്ലബ് ആലുങ്ങല്‍ അതിന്റെ ആതുര സേവന രംഗത്ത് പുതിയ നാഴികക്കല്ലിനു ജനുവരി ഒന്നുമുതല്‍ തുടക്കം കുറിച്ചു.  ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള 365 ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ ഡയാലിസിസ് എന്ന മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്റെ ‘ ഒരു ദിവസം ഒരു ഡയാലിസിസ് വിപ്ലവം’ , കഴിഞ്ഞ 110 ദിവസം കൊണ്ട് തന്നെ 220  ഡയാലിസിസിനുള്ള ടോക്കണുകള്‍ ഡയാലിസിസ് സെന്ററുകളില്‍ മുന്‍കൂര്‍ പണമടച്ചു രോഗികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു.   നിറഞ്ഞ സുമനസുകളുടെ  സഹകരണം കൊണ്ട് മാത്രമാണ് പാവപെട്ട വൃക്ക  രോഗികള്‍ക്ക് താങ്ങും തണലുമാകാന്‍ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന് സാധിക്കുന്നത്.
വൃക്ക രോഗം തടയാനുള്ള ബോധവത്കരണ ക്ലാസുകളും സോഷ്യല്‍ മീഡിയ വഴിയും  ലഘു ലേഖകള്‍ വഴിയും മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്റെ പ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടു കൂടി ചെയ്തു കൊണ്ടിരിക്കുന്നു.
മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്റെ സേവന പ്രവര്‍ത്തങ്ങള്‍ക്ക് സാമ്പത്തികം കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നാട്ടിലും വിദേശത്തുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തകര്‍  പലതരം കായിക മത്സരങ്ങള്‍ സങ്കടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്  ജിദ്ദയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്.മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ചാമ്പ്യന്‍സ് ട്രോഫി  2018.
ചെയര്‍മാന്‍ എം . ഇര്‍ഷാദ്   മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ ഷംസുദ്ധീന്‍ കെ.കെ ബിസ്മില്‍ പി.കെ മുനീര്‍ എ.പി  ഷംസുദ്ധീന്‍ സി.കെ ,ആസിഫ് എം.കെ റിയാസ് മഞ്ചേരി,  നിയാസ്  ബാബു ടിങ്കു  ഷാജി ചെമ്മല ഫൈസല്‍ ഒടക്കല്‍ ഫിറോസ്  എന്നിവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss