|    Jan 24 Tue, 2017 10:31 am
FLASH NEWS

വൃക്ക മാറ്റിവയ്ക്കല്‍ ചികില്‍സയ്ക്ക് സഹായം തേടുന്നു

Published : 5th October 2016 | Posted By: Abbasali tf

വളാഞ്ചേരി: ജന്മനാ വൃക്കരോഗിയായ ഈ വിദ്യാര്‍ഥി സഹായം തേടുന്നു. എടയൂര്‍ മണ്ണത്തുപറമ്പ് സ്വദേശി വലിയ സിയാറത്തിങ്ങല്‍ യൂസുഫ്‌കോയ തങ്ങളുടെ മകനും മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ശരീഫ്‌കോയ തങ്ങള്‍ (15) വൃക്കരോഗത്താല്‍ ദുരിതമനുഭവിക്കുന്നത്. ജന്മനാ വൃക്കരോഗിയായ ഈ വിദ്യാര്‍ഥി ഇതിനോടകം എട്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്.  ഇടക്കിടെ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഈ വിദ്യാര്‍ഥിക്ക് വൃക്കമാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നാണ്  ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. പിതാവ് വൃക്കനല്‍കാന്‍ തയ്യാറാവുകയും അനുബന്ധ ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. വൃക്കമാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കും അതോടനുബന്ധിച്ചുള്ള തുടര്‍ ചികിത്സക്കുമായി ഭീമമായ സംഖ്യ ചിലവ് വരും. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിന് ഇത്രയും സംഖ്യ സ്വരൂപിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍  ഈ കുട്ടിയുടെ ചികിത്സാ ചെലവ് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് എടയൂര്‍ ജുമുഅ മസ്ജിദ് സെക്രട്ടറി കെ മുഹമ്മദ്കുട്ടി മുഖ്യരക്ഷാധികാരിയും എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് ചെയര്‍മാനും മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി എം മുസ്തഫ കണ്‍വീനറും വാര്‍ഡ് മെമ്പര്‍ കെ പി വിശ്വനാഥന്‍ ട്രഷററുമായി മുഹമ്മദ് ശരീഫ്‌കോയ തങ്ങള്‍ ചികിത്സാസഹായ സമിതി രൂപവത്കരിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് എടയൂര്‍ ശാഖയില്‍ 40647101038 994 (ഐ എഫ് സി കോഡ്: ഗഘഏആ0040647) നമ്പര്‍ പ്രകാരം ജോയിന്റ് എക്കൗണ്ട് തുടങ്ങി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍  എകൗണ്ടിലേക്ക് പണമടച്ച് ഈ സദുദ്യമത്തില്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  മറ്റു ഭാരവാഹികള്‍: പി എസ് കെ ദാരിമി, എന്‍ എന്‍ ജോയ്, ഇബ്രാഹിംകുട്ടി ഹാജി, കെ ടി അബ്ദുല്‍മജീദ്, (രക്ഷാധികാരികള്‍), ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍ര് ആര്‍ കെ പ്രമീള, മുളക്കല്‍ അബൂബക്കര്‍, കെ മുഹമ്മദ്കുട്ടി (വൈ. ചെയ.), മുളക്കല്‍ ഹസന്‍, മുസ്തഫ, എം എന്‍ സിദ്ദീഖ് മാസ്റ്റര്‍ (ജോ. കണ്‍.).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക