|    Jul 22 Sat, 2017 12:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വൃക്ക തട്ടിപ്പ്: ഡോക്ടര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Published : 13th August 2016 | Posted By: SMR

മുംബൈ: വൃക്ക തട്ടിപ്പു കേസില്‍ രണ്ട് ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വീണ സ്വെലികര്‍, സുവിന്‍ ഷെട്ടി എന്നിവരുടെ ഹരജിയാണ് ജഡ്ജി ഖ്വാജ ഫാറൂഖ് അഹ്മദ് തള്ളിയത്. സ്വകാര്യ ആശുപത്രിയില്‍ ജൂലൈ 14നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കാന്‍ പോകുന്നുവെന്ന വിവരം പോലിസിനു ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വൃക്കദാനം ചെയ്യുന്ന സ്ത്രീയും സ്വീകരിക്കുന്ന ആളും ബന്ധുക്കളല്ലെന്ന വിവരമാണ് പോലിസിന് ലഭിച്ചത്. ഇതെത്തുടര്‍ന്ന് വൃക്ക സ്വീകരിക്കാനുദ്ദേശിച്ച ബ്രിജ് കിഷോര്‍ ജയ്‌സ്വാളിന്റെ ശസ്ത്രക്രിയ പോലിസ് തടഞ്ഞു.
ജയ്‌സ്വാളിന് ഭാര്യയാണ് വൃക്ക ദാനം ചെയ്യുന്നതെന്നായിരുന്നു ആശുപത്രി രേഖകളില്‍. അന്വേഷണത്തില്‍ അത് തെറ്റാണെന്ന് തെളിഞ്ഞു. പണത്തിനു വേണ്ടിയാണ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായതെന്നും വ്യക്തമായി. തുടര്‍ന്നാണ് ഡോക്ടര്‍മാരെ പോലിസ് അറസ്റ്റ് ചെയ്തത്. രേഖകള്‍ വ്യാജമാണോയെന്ന് പരിശോധിക്കേണ്ടത് ഡോക്ടറുടെ ചുമതലയല്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക