|    Dec 12 Tue, 2017 9:30 pm
FLASH NEWS

വൃക്ക തകരാറിലായി; ഐറിന് നാടിന്റെ കൈത്താങ്ങ് വേണം

Published : 25th November 2016 | Posted By: SMR

രാജകുമാരി: പന്ത്രണ്ടു വയസുകാരിയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശാസ്ത്രക്രിയക്കായി നിര്‍ധന കുടുംബം സഹായം തേടുന്നു.രാജകുമാരി,ഹോളിക്യൂന്‍സ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ചൂടന്‍മാനായില്‍ ടോമി-നൈസി ദമ്പതികളുടെ മകളായ ഐറിന്‍ ടോമിയുടെ(12) വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കാണ് നാടൊരുമിച്ച്  സഹായം തേടുന്നത്.സാമ്പത്തിക പരാധീനത മൂലം മകളുടെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഐറിന്റെ മാതാപിതാക്കള്‍.ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍ കഴിഞ്ഞ ഏഴ് മാസത്തിലധികമായി ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ഡയാലിസിസും ചികിത്സയുമായി കഴിയുകയാണ് ഐറിന്‍.വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഐറിന്റെ ദുരിതം കണ്ടറിഞ്ഞ ഒരാള്‍ തന്റെ വൃക്ക നല്‍കാന്‍ തയ്യാറായിട്ടുണ്ട്.ഇതിനു വേണ്ടിയുള്ള അവസാന ടെസ്റ്റുകള്‍ ഉടന്‍ നടക്കും. പക്ഷേ വൃക്ക മാറ്റിവയ്ക്കണമെങ്കില്‍ 15ലക്ഷത്തിലധികം രൂപ ചെലവ് വരും.ഇത്രയും പണം കണ്ടെത്താന്‍ ഐറിന്റെ മാതാപിതാക്കള്‍ക്കാവുന്നില്ല.ഐറിന്റെ പുഞ്ചിരി തൂകുന്ന മുഖം മാത്രം കണ്ട് ശീലിച്ച നാട്ടുകാര്‍ ചികിത്സാധനസഹായ നിധി രൂപീകരിച്ചു.രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് പി ടി എല്‍ദോ ചെയര്‍മാനും പഞ്ചായത്തംഗം പി പി ജോയി കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് നാട്ടുകാരില്‍ നിന്നും ചികിത്സാധനസഹായം ശേഖരിച്ച് ഐറിനെ  ജീവിതത്തിലേക്ക് മടക്കികൊണ്ട് വരാന്‍ ശ്രമം നടത്തുന്നത്. ഐറിന് ചികിത്സാ സഹായമെത്തിക്കാന്‍ ചെയര്‍മാന്റെയും കണ്‍വീനറുടേയും പേരില്‍ യൂനിയന്‍ ബാങ്ക് രാജകുമാരി ശാഖയില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു.അക്കൗണ്ട് നമ്പര്‍, 3722 02010024530,ഐഎഫ്‌സി കോഡ്, യുബിഐഎന്‍ഒ, 537225.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക