|    Feb 22 Wed, 2017 10:11 am
FLASH NEWS

വൃക്കരോഗിയായ യുവാവ് സഹായം തേടുന്നു

Published : 21st November 2016 | Posted By: SMR

മുക്കം: വൃക്കകള്‍ തകരാറിലായി ചികില്‍സയില്‍ കഴിയുന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. മുക്കം കുമാരനല്ലൂര്‍ എസ്‌റ്റേറ്റ് ഗേറ്റിലെ താമസക്കാരനായ ഒളകര അബ്ദുന്നാസര്‍ (44) ആണ് സഹായം കാത്ത് കഴിയുന്നത്. ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ഇയാള്‍ വര്‍ഷങ്ങളായി ചികില്‍സയിലാണ്. ഡയാലിസിസ് വഴിയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഓട്ടോെ്രെഡവറായിരുന്ന നാസറിന്റെ വരുമാനത്തിലായിരുന്നു ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പ്രതിവിധി. ഇതിനായി വന്‍ തുക ചെലവ് വരും. ചികില്‍സക്കും നിത്യ ചെലവുകള്‍ക്കും വഴികാണാതെ പ്രയാസത്തിലായ ഈ കുടുംബത്തെ സഹായിക്കാന്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് ചെയര്‍മാനും അബ്ദുല്‍ ബര്‍റ് കണ്‍വീനറും മനോജ് കുരുടത്ത് ട്രഷററുമായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ സ്വികരിക്കുന്നതിനായി എസ്ബിടി മുക്കം ബ്രാഞ്ചില്‍ 67381126432 (ഐഎഫ്എസ്‌സി: എസ്ബിടിആര്‍ 0001160) നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 9447066570,  9447 409 178,

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക