|    Jul 24 Mon, 2017 10:19 pm
FLASH NEWS

വൃക്കരോഗികള്‍ക്ക് സഹായം അനുവദിക്കുന്നതിന് അനുമതി തേടി നല്‍കിയ നിവേദനം ‘അപ്രത്യക്ഷമായി’

Published : 14th July 2017 | Posted By: fsq

 

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് സംഭാവന ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുതുക്കി നല്‍കാന്‍ പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ വകുപ്പ് മന്ത്രി കെ ടി ജലീലിന് നല്‍കിയ നിവേദനം കാണാനില്ലെന്ന്.  2017 ജൂണ്‍ മാസം ജില്ലാ പഞ്ചായത്തില്‍ വച്ച് ഇതേ ആവശ്യമുന്നയിച്ച് വീണ്ടും നിവേദനം നല്‍കി.  ഇതും അപ്രത്യക്ഷമായി. ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിനെതിരേ പാലിയേറ്റീവ് ക്ലിനിക്കുകളും വൃക്കരോഗികളും കടുത്ത വിമര്‍ശനമുയര്‍ത്തിയപ്പോള്‍ മന്ത്രിയുടെ ഓഫിസില്‍ നിന്ന് മൂന്നാമതും അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. അപേക്ഷകള്‍ ഇപ്രകാരം തുടര്‍ച്ചയായി അപ്രത്യക്ഷമാവുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം തവണ അപേക്ഷ ഇ-മെയില്‍ വഴി അയച്ചുകൊടുത്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക