|    Oct 22 Mon, 2018 7:32 pm
FLASH NEWS

വൃക്കരോഗികളുടെ സഹായത്തിന് സൗഹൃദ ഫുട്‌ബോള്‍ മല്‍സരം

Published : 21st January 2017 | Posted By: fsq

 

മുക്കം: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാതൃക തീര്‍ത്ത് മുക്കത്തെ മാധ്യമ പ്രവര്‍ത്തകരും വ്യാപാരികളും ബൂട്ടണിയുന്നു. നാളെ വൈകീട്ട് മുരിങ്ങം പുറായി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്രസ് ഫോറം, സിടിവി ടീം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗുമായി ഏറ്റുമുട്ടും. വൈകിട്ട് നാലിനാണ് മല്‍സരം. ഇരു വൃക്കകളും തകരാറിലായി ചികില്‍സയില്‍ കഴിയുന്ന രണ്ട് രോഗികളുടെ ചികില്‍സക്ക് പണം കണ്ടെത്തുന്നതിനായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. മുക്കത്തെ ഓട്ടോ തൊഴിലാളിയായിരുന്ന ഒളകര നാസര്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നതിനിടെയാണ് ഇരു വൃക്കകളും തകരാറിലായി ചികില്‍സയിലായത്.ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസ് ചെയ്യുന്നതിന് തന്നെ വലിയ തുക ചെലവ് വരും. കുറച്ച് കാലം ഓട്ടോറിക്ഷ ഓടിച്ച് ഡയാലിസിസ് നടത്തിയങ്കിലും ശരീരം ക്ഷീണിച്ചതോടെ അതിനും കഴിയാതായി. നാസറിന്റെ ചികിത്സക്കായി നാട്ടുകാര്‍ സഹായ കമ്മറ്റി രൂപികരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും ഒരു ദിവസത്തെ തുക നാസറിനായി മാറ്റിവെച്ചിരുന്നു. കുമാരനെല്ലൂരിലെ യുവാക്കള്‍ ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. മുക്കത്തെ ഒരു കടയിലെ ജീവനക്കാരനായിരുന്ന ബീജീഷ് നിര്‍ധന കുടുംബാംഗമാണ്. കുടുംബം പോറ്റുന്നതിനായി കഷ്ടപ്പെടുന്നതിനിടെയാണ് ബിജീഷിനേയും രോഗം പിടികൂടിയത്. ഇതോടെ മുക്കത്തെ മാധ്യമ പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ചികില്‍സാ കമ്മറ്റികളെ സഹായിക്കുന്നതിനായി ഫുട്‌ബോള്‍ മല്‍സരവുമായി രംഗത്തിറങ്ങുകയായിരുന്നു. മുക്കത്തെ കാരശേരി പെയിന്റ്‌സ്, കോട്ടണ്‍ സ്‌പോട്ട്, ശ്രീരാഗം ജ്വല്ലേഴ്‌സ് തുടങ്ങിയവര്‍ സാമ്പത്തിക സാഹായവുമായി ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. മല്‍സരശേഷം കൂടുതല്‍ പേര്‍ സഹായവുമായെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss