വൃക്കരോഗികളുടെ കുടുംബത്തിന് ബിപിഎല്‍ പരിഗണന നല്‍കണം
Published : 30th March 2018 | Posted By: kasim kzm
കണ്ണൂര്‍: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി ചികില്‍സയ്ക്കും ഡയാലിസിസിനും വിധേയമായിക്കൊണ്ടിരിക്കുന്ന രോഗികളുള്ള കുടുംബത്തെ സര്‍ക്കാറിന്റെയും വിവിധ ഏജന്‍സികളുടെയും സഹായം ലഭിക്കാന്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കിഡ്നി കേര് കേരള കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ഒരു കുടുംബത്തിന് പോലും താങ്ങാന്‍ കഴിയാത്ത ചെലവാണ് പ്രതിമാസം വഹിക്കേണ്ടി വരുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കിഡ്നി കേര് കേരള പ്രസിഡന്റ് പി പി കൃഷ്ണന് അധ്യക്ഷത വഹിച്ചു. മഹേഷ് എം കമ്മത്ത്, ഇ ബാലകൃഷ്ണന്, വി കെ ബാലകൃഷ്ണന്, സുനില്‍ ജെ എസ്, കെ ജയരാജന്, എന്‍ വി മുഹമ്മദലി, മോഹനന് കക്കോപ്രവന്‍, എ വിശാല്‍, കെ വി ജയറാം, പി അബ്ദുല്‍ മുനീര്‍, കെ കുഞ്ഞികൃഷ്ണന് സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.