|    Nov 18 Sun, 2018 1:42 pm
FLASH NEWS

വൃക്കരോഗം തടയാനും തുടക്കത്തില്‍ അറിയാനും സ്‌കൂളുകളില്‍ മൊബൈല്‍ ക്ലിനിക്ക്

Published : 24th July 2018 | Posted By: kasim kzm

ബാലുശ്ശേരി: ജില്ലാപഞ്ചായത്ത് ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിവരുന്ന വൃക്കരോഗനിര്‍ണ്ണയക്യാംപിന്റെ ഈ അധ്യയനവര്‍ഷത്തെ ആദ്യക്ലിനിക്കിന്റെ ഉദ്ഘാടനം ബാലുശ്ശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ഇഖ്‌റ ഹോസ്പിറ്റലും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സും സ്‌നേഹസ്പര്‍ശവും സംയുക്തമായാണ് ഈ മൊബൈല്‍ ക്ലിനിക്ക് നടത്തിവരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ 47 പേര്‍ക്ക് യൂറിന്‍ ഷുഗറും 120 പേരില്‍ യൂറിന്‍ ആല്‍ബുമിനും 73 പേരില്‍ ബ്ലഡ് ക്രിയാറ്റിനും കണ്ടുപിടിക്കപ്പെട്ടു. തുടക്കത്തില്‍ കണ്ടെത്തിയാല്‍ മാത്രമേ വൃക്ക രോഗങ്ങള്‍ക്ക് ശ്വാശ്വതമായി ചികിത്സിച്ചു മാറ്റുവാന്‍ കഴിയുകയുള്ളൂ. വൃക്ക സ്തംഭനം സംഭവിക്കുന്നത് പലപ്പോഴു രോഗം തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ്.
തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഡയാലിസിസ്, വൃക്ക മാറ്റിവെക്കല്‍ പോലുള്ള ചെലവേറിയതും ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നതുമായ അവസ്ഥയിലെത്തിച്ചേരാതെ സാധാരണ ജീവിതം തുടരാന്‍ സാധിക്കും. വൃക്കരോഗം എല്ലാപ്രായക്കാരിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മൊബൈല്‍ ക്ലിനിക്കിന്റെ സാമൂഹ്യ പ്രാധാന്യം വളരെ ഏറെയാണ്. സ്‌കുളുകളില്‍  മാത്രമല്ല റസ്ഡന്റ്‌സ് അസോസിയേഷന്‍, ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവയുലൂടെയും ജില്ലയിലാകെ ഈ ക്ലിനിക്ക് സൗജന്യ സേവനം  നടത്തിവരുന്നു.
വാര്‍ഡ് മെമ്പര്‍ റീജ മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്‌നേഹസ്പര്‍ശം ജോയിന്റ് കണ്‍വീനര്‍ ബി എസ് സനാഥ്, പ്രിന്‍സിപ്പല്‍ ഇസ്മായില്‍ കുട്ടി , പ്രധാനാധ്യാപിക രജനി, പിടിഎ പ്രസിഡണ്ട് ജാഫര്‍ രാരോത്ത്, ഡോ. ഫാത്തിമ, നെജ്മുദ്ദീന്‍, ഇഖ്‌റ ഹോസേപിറ്റലിന്റെയും മലബാര്‍ ഗോള്‍ഡിന്റെയും പ്രതിനിധികള്‍  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss