|    May 29 Mon, 2017 8:58 pm
FLASH NEWS

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

Published : 7th October 2016 | Posted By: Abbasali tf

വൈപ്പിന്‍: ഇരുവൃക്കകളും തകരാറിലായ യുവതിയായ വീട്ടമ്മ ചികില്‍സക്കായി സുമനസുകളുടെ സഹായം തേടുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ കര്‍ത്തേടം പ്രദേശത്ത് കൊല്ലമ്മാപറമ്പില്‍ ജോണിയുടെ മകളും, പുതുവൈപ്പ് പയ്യപ്പള്ളി ആന്‍സന്റെ ഭാര്യയുമായ മേരി ഡീന (24)യാണ് രണ്ടു വൃക്കകളും തകരാറിലായി എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഡീനയ്ക്ക് പത്തുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് കിഡ്‌നി മാറ്റല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്കും ചികില്‍സയ്ക്കുമായി ഏകദേശം 10 ലക്ഷം രൂപ ചെലവുവരുമെന്ന് ലിസി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിര്‍ധന കുടുംബത്തിലെ അംഗമായതിനാല്‍ ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ഈ കുടുംബത്തിനാവില്ല. ഈ സാഹചര്യത്തില്‍ ഡീനയുടെ ചികില്‍സയ്ക്കായി ധനം സമാഹരിക്കുന്നതിന് എസ് ശര്‍മ എംഎല്‍എ മുഖ്യരക്ഷാധികാരിയും— കര്‍ത്തേടം പള്ളി വികാരി ഫാ. ആന്റണി കോപ്പാണ്ടുശേരി, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട്, ഏഴാം വാര്‍ഡ് മെംബര്‍ സി ജി ബിജു എന്നിവര്‍ രക്ഷാധികാരികളായും കമ്മിറ്റി രൂപീകരിച്ചു. ചികില്‍സാ സഹായനിധിക്കായി യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാലിപ്പുറം ശാഖയില്‍ 343202010023949, ഐഎഫ്എസ്‌സി കോഡ്: യുബിഐ 534323 നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9961874860.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day