|    Mar 23 Thu, 2017 6:05 pm
FLASH NEWS

വുഹാന്‍ ഓപണ്‍: സാനിയ സഖ്യം ഫൈനലില്‍ തോറ്റു

Published : 2nd October 2016 | Posted By: SMR

വുഹാന്‍: ചൈനയില്‍ നടന്നു വുഹാന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ സഖ്യത്തിന് കാലിടറി. ചെക് റിപബ്ലിക്കിന്റെ ബാര്‍ബൊറ സ്‌ട്രൈക്കോവയ്‌ക്കൊപ്പം റാക്കറ്റേന്തിയ സാനിയയെ ബെതാനി മറ്റെക് സാന്‍ഡ്‌സ്- ലൂസി സഫറോവ ജോടി നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കുകയായിരുന്നു. സ്‌കോര്‍: 1-6, 4-6.
ഈ സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് സാനിയ-സ്‌ട്രൈക്കോവ സഖ്യം മ ല്‍സരത്തിനിറങ്ങിയത്. എന്നാല്‍ പൊരുതാന്‍ പോലുമാവാതെ മൂന്നാ സീഡുകളായ ജോടി കീഴടങ്ങുകയായിരുന്നു.
നേരത്തേ ആവേശകരമായ സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ചാന്‍ യുങ് ജാന്‍-ചാന്‍ ഹാവോ ചിങ് സഖ്യത്തെയാണ് സാനിയ-സ്‌ട്രൈക്കോവ ജോടി 6-4, 3-6, 10-7ന് മറികടന്നത്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക