|    Jul 26 Wed, 2017 5:57 am
FLASH NEWS
Home   >  Business   >  

വുഡ്‌ലേം പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അടുത്ത വര്‍ഷം ആരംഭിക്കും

Published : 19th October 2016 | Posted By: G.A.G

school-j

ദുബയ്:  അജ്മാനിലെ ജര്‍ഫില്‍ മംസാര്‍ ഗ്രൂപ്പ് നിര്‍മ്മിച്ച വുഡ്‌ലേം പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിതമായി ഫീസ് ഈടാക്കി പാശ്ചാത്യ നിലവാരത്തില്‍ ഇന്ത്യന്‍ സിലബസ്സില്‍ ആരംഭിക്കുന്ന വിദ്യാലയം തുടക്കം 8 വരെയുള്ള ക്ലാസ്സിലേക്കാണ് പ്രവേശനം നല്‍കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പാഠ്യപദ്ധതി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന, പുസ്തക ഭാരം ലഘുകരിക്കും. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന 10 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും നല്‍കും. അജ്മാന്‍ റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാന്‍ ഡോ. ശൈഖ് മാജിദ് ബിന്‍ സയീദ് അല്‍ നുഐമി, ശൈഖ് അബ്ദുല്ല ബീന്‍ മാജിദ് അല്‍ നുഐമി, ഡോ. അബ്ദുല്‍ ഗഫൂര്‍, സ്‌ക്കൂള്‍ സി.ഇ.ഒ. അബ്ദുല്‍ സലാം,  സ്‌ക്കൂള്‍ ചെയര്‍മാന്‍ നൗഫല്‍ അഹമ്മദ്, സിദ്ദീഖ് ലിയോടെക്, സാറ വാര്‍ഡ് ഹെന്‍ട്രി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍  സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക