|    Jan 23 Mon, 2017 1:46 am
FLASH NEWS

വീല്‍ ചെയര്‍ നല്‍കിയില്ല, ഭിന്നശേഷിക്കാരിയായ വിമാനയാത്രക്കാരിക്ക് ഇഴഞ്ഞുനീങ്ങേണ്ടി വന്നതായി പരാതി

Published : 31st January 2016 | Posted By: G.A.G

air_jpg_2718127fഡെറാഡൂണ്‍ : സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഭിന്നശേഷിക്കാരിയായ യാത്രക്കാരിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ വീല്‍ചെയര്‍ അനുവദിച്ചില്ലെന്ന് പരാതി. ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അനിത ഗായ് ആണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത് ഇന്നലെ രാത്രി ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തില്‍ കയറാന്‍ ഇവര്‍ക്ക് ഇഴഞ്ഞു നീങ്ങേണ്ടി വന്നതായാണ് പരാതി. വീല്‍ചെയറിനായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഒടുവില്‍ യാത്രപുറപ്പെടാറായപ്പോള്‍ വിമാനത്തിലേക്ക് ഇഴഞ്ഞു നീങ്ങേണ്ടി വന്നതായാണ് അനിത പരാതിപ്പെട്ടിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ പ്രാദേശിക വിമാന സര്‍വീസായ അലയന്‍സ് എയറിലാണ് യാത്രക്കാരിക്ക് ഈ ദുരനുഭവമുണ്ടായത്. എന്നാല്‍ ആരോപണം എയര്‍ ഇന്ത്യാ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. വിമാനം അല്‍പം ദൂരെയായതിനാല്‍ വീല്‍ചെയര്‍ എത്തിക്കാന്‍ താമസം നേരിട്ടതാണ് പ്രശ്‌നമെന്ന് അധികൃതര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക