|    Mar 24 Fri, 2017 12:04 am
FLASH NEWS

വീല്‍ചെയറില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അലവി മൊയ്തീന്‍

Published : 23rd August 2016 | Posted By: SMR

ശരത്‌ലാല്‍  ചിറ്റടിമംഗലത്ത്

കൊച്ചി: വീല്‍ചെയറിന്റെ സഹായത്തോടെ ഹജ്ജ് കര്‍മം നിര്‍വഹിക്കാനൊരുങ്ങുകയാണ് 75കാരനായ പുളിയക്കോടന്‍ അലവി മൊയ്തീന്‍. മലപ്പുറം ജില്ലയില്‍ മൊറയൂരിനു സമീപം അരിമ്പ്ര സ്വദേശിയായ അലവി മൊയ്തീനൊപ്പം ഒരു കൈത്താങ്ങായി 62കാരിയായ ഭാര്യ ആമിനയുമുണ്ട്. കേരളത്തില്‍നിന്ന് ഈ വര്‍ഷം പുറപ്പെടുന്ന ആദ്യ ഹജ്ജ് സംഘത്തിലാണ് അലവി മൊയ്തീനും ഭാര്യ ആമിനയുമുള്ളത്.
നാലു മാസം മുമ്പ് ഹജ്ജിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് അലവി മൊയ്തീന്റെ ശരീരത്തിന്റെ വലതുവശത്ത് ചെറിയൊരു തളര്‍ച്ച വരുന്നത്. രക്തസമ്മര്‍ദം കൂടിയതായിരുന്നു പ്രശ്‌നം. പിന്നീട് തളര്‍ച്ച ശരീരത്തിന്റെ ഇടതുഭാഗത്തേക്കും വ്യാപിച്ചതോടെ എഴു ന്നേറ്റുനടക്കുകയെന്നത് ഏറെ ദുഷ്‌കരമായി. ഹജ്ജിന് പുറപ്പെടാനാവുമ്പോഴേക്കെങ്കിലും എഴുന്നേറ്റുനടക്കാനാവുമോ എന്ന ആശങ്കയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ആദ്യമായാണ് ഹജ്ജിനായി അപേക്ഷിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ടതും. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മപുണ്യമായ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുങ്ങിയപ്പോഴായിരുന്നു ആരോഗ്യം തടസ്സമായെത്തിയത്. ആഴ്ചകള്‍ നീണ്ടുനിന്ന ചികില്‍സകള്‍ക്കൊടുവില്‍ വാക്കറിന്റെ സഹായത്തോടെ നടക്കാമെന്ന നിലയിലാണ് ഇപ്പോള്‍ അലവി മൊയ്തീന്‍.
ഹജ്ജ് ക്യാംപില്‍നിന്ന് വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടും മുമ്പേ വീല്‍ചെയറില്‍ ഇരുന്ന അലവി മൊയ്തീന്റെ യും ആമിന ഉമ്മയുടെയും മു ഖത്ത് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. എത്രയൊക്കെ യാതനകള്‍ സഹിച്ചായാലും ഈ പുണ്യയാത്ര പൂര്‍ത്തിയാക്കിയേ ഇനിയൊരു തിരിച്ചുവരവുള്ളൂ. ഈ സദുദ്യമത്തില്‍ ദൈവകൃപയ്ക്കായി മനമുരുകി പ്രാര്‍ഥിക്കുകയാണ് ഈ ദമ്പതികള്‍.
ഗവ. നഴ്‌സിങ് അസിസ്റ്റന്റ് ആയാണ് അലവി മൊയ്തീന്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. മക്കള്‍: മുഹമ്മദ് അന്‍വര്‍ (സൗദി അറേബ്യ), അദീബ് റഹ്മാന്‍ (ജിദ്ദ), അബ്ദുല്‍ സലാം (കുവൈത്ത്), അസീന ജാസ്മിന്‍.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക