|    Oct 19 Thu, 2017 1:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വീറും വാശിയുമായി അരൂരിലെ സ്ഥാനാര്‍ഥികള്‍

Published : 11th April 2016 | Posted By: SMR

പൂച്ചാക്കല്‍: വീറും വാശിയുമായി അരൂരിലെ സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലെ വികസനങ്ങള്‍ എല്‍ഡിഎഫ് വോട്ടാക്കാനൊരുങ്ങുമ്പോള്‍ അത് തങ്ങളുടെ ഭരണ നേട്ടമാക്കുകയാണ് യുഡിഎഫ്. പെരുമ്പളം ദ്വീപില്‍ പുതുതായി അനുവദിച്ച ജങ്കാര്‍, മലബാര്‍ സിമന്റ് ഫാക്ടറി, തൈക്കാട്ടുശ്ശേരി-തുറവൂര്‍ പാലം എന്നീ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് തുറന്നു കാട്ടുന്നത്. എന്നാല്‍, ഇതിനെല്ലാം ഫണ്ട് അനുവദിച്ചത് തങ്ങളുടെ ഭരണത്തിലാണെന്ന് യുഡിഎഫ് പറയുന്നു. യുഡിഎഫിനായി സി ആര്‍ ജയപ്രകാശും എല്‍ഡിഎഫിനായി എ എം ആരിഫുമാണ് അരൂരില്‍ ജനവിധി തേടുന്നത്. പ്രധാന ആഘോഷങ്ങളിലെല്ലാം സ്ഥാനാര്‍ഥികള്‍ നിറസാന്നിധ്യമാവുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ടി അനിയപ്പന്‍ അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളില്‍ ഇന്നലെ പ്രചാരണം നടത്തി. കൂടാതെ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥിയായി കെ പ്രതാപനും അരൂരില്‍ മല്‍സരിക്കുന്നുണ്ട്. യുഡിഎഫിനായി വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, എ കെ ആന്റണി എന്നിവര്‍ പ്രചാരണത്തിന്
എത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക