|    Oct 20 Fri, 2017 3:26 am
Home   >  Todays Paper  >  page 7  >  

വീര്‍ഭദ്ര സിങ് കേസ്: എല്‍ഐസി ഏജന്റ അറസ്റ്റില്‍

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനായി കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു.
കള്ളപ്പണം തടയല്‍ നിയമപ്രകാരം ചണ്ഡീഗഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ ചൗഹാനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
വീര്‍ഭദ്ര സിങ് സ്വരൂപിച്ച കള്ളപ്പണം എല്‍ഐസി പോളിസികളിലാക്കിയവരില്‍ ഒരാള്‍ ചൗഹാനാണെന്ന് ഇഡിയും സിബിഐയും നേരത്തെ കണ്ടെത്തിയിരുന്നു. സിങിന്റെ എട്ടുകോടിയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം തിരച്ചില്‍ നടത്തിയിരുന്നു.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക