|    Jan 17 Tue, 2017 6:26 am
FLASH NEWS

വീര്‍ഭദ്രസിങിന്റെ മകനെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് കോടതി

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകന്‍ വിക്രമാദിത്യയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നിര്‍ദേശം നല്‍കി.
അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് ഉദ്ദേശമില്ലെന്നും കോടതി നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കാമെന്നും എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാവണമെന്നാണ് വിക്രമാദിത്യയോട് ആവശ്യപ്പെട്ടത്.
എഫ്‌ഐആറിലോ അന്വേഷണ റിപോര്‍ട്ടിലോ തന്റെ കക്ഷിയുടെ പേര് പരാമര്‍ശിക്കുന്നില്ലെന്നും ചോദ്യംചെയ്യലിനോട് സഹകരിക്കുമെന്നും അറസ്റ്റ് ചെയ്യരുതെന്നുമായിരുന്നു വിക്രമാദിത്യയുടെ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക