|    Mar 24 Fri, 2017 7:34 am
FLASH NEWS

വീര്‍ഭദ്രസിങിന്റെ ഭാര്യയെ ഇഡി ചോദ്യംചെയ്തു

Published : 10th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വിര്‍ഭദ്രസിങിന്റെ ഭാര്യ പ്രതിഭയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇ ഡി അധികൃതര്‍ മുമ്പാകെ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അവര്‍ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഈ മാസം 24വരെ തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് അവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇപ്പോള്‍ പ്രതിഭയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇഡി തിങ്കളാഴ്ച കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം അറസ്റ്റിലായ എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു പ്രതിഭയെ ഇഡി ചോദ്യംചെയ്തത്.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക