|    Jul 28 Fri, 2017 6:24 am
FLASH NEWS

വീര്‍പ്പാട്ടെ പൊതുശ്മശാനം കാടുകയറി നശിക്കുന്നു

Published : 14th July 2016 | Posted By: SMR

ഇരിട്ടി: ആറളം ഗ്രാമപ്പഞ്ചായത്തിന്റെ വീര്‍പ്പാട്ടെ പൊതുശ്മശാനം കാടുകയറി നശിക്കുന്നു. 1996ല്‍ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ 75 സെന്റോളം സ്ഥലമാണ് ആരും തിരിഞ്ഞു നോക്കാനില്ലാതെ കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയത്.
തുടക്കത്തില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിച്ചിട്ടുണ്ടെങ്കിലും പിന്നീട് അധികൃതര്‍ അവഗണന തുടര്‍ന്നതോടെ ആരും മൃതദേഹവുമായി എത്താതായി. സ്ഥലം ചുറ്റുമതില്‍ കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗേറ്റ് തകര്‍ന്ന നിലയിലാണ്. തൊട്ടടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ഇരിട്ടി നഗരസഭയിലും പായത്തും അത്യാനുധിക രീതിയില്‍ മൃതദേഹം സംസ്‌കരിക്കാനുണ്ടാവുന്ന ശ്മശാനം നിര്‍മിച്ചിട്ടുണ്ടെങ്കിലും ആറളം, അയ്യംകുന്ന് പഞ്ചായത്തുകളില്‍ ഈ പദ്ധതികളോട് വേണ്ടത്ര താല്‍പര്യം കാട്ടിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക