|    Jul 21 Sat, 2018 8:49 pm
FLASH NEWS

വീര്യം പതയുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍

Published : 29th September 2017 | Posted By: fsq

 

കോഴിക്കോട്: ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്നു നഗരത്തിലെ മയക്കുമരുന്ന് ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ ലക്ഷങ്ങളുടെ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷംനാസ് ഷറഫുദ്ദീന്‍ (23), രാമനാട്ടുകര പുളിഞ്ചോട് സ്വദേശി മുഹമ്മദ് അന്‍ഷിദ്(20) എന്നിവരെയാണ് റെയില്‍വേസ്റ്റേഷന്‍ പരിസരത്തു നിന്നു പോലിസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും യുവതി യുവാക്കള്‍ക്കിടയിലും വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന എംഡിഎംഎ എക്സ്റ്റസി മയക്കുമരുന്നുമായാണ് ഇവരെ പിടികൂടിയത്. സാധാരണ വലുപ്പത്തിലുള്ള ഒരു ഗുളികക്ക് 5000 രൂപ മുതല്‍ വാങ്ങാറുണ്ടെന്നാണു പോലിസിനു ലഭിച്ച വിവരം. കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ബാബു കെ തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്—ക്വാഡും ടൗണ്‍ പോലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. എസ്‌ഐ ശംഭുനാഥ്, ആന്റിനാര്‍ക്കോട്ടിക് സ്—ക്വാഡ് അംഗങ്ങളായ രാജീവ്, നവീന്‍, ജോമോന്‍, ജിനേഷ്, സുമേഷ്, സോജി, രതീഷ്, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഡിജെ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ, ബോംബെ, ബംഗളുരു എന്നിവിടങ്ങളില്‍ പോയി വരുന്നവരാണ് ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നതെന്നു ഡിസിപി മെറിന്‍ ജോസഫ് പറഞ്ഞു. മയക്കുമരുന്നു ഗുളികകള്‍ പല നിറത്തിലും രൂപത്തിലും ലഭിക്കുന്നതിനാല്‍ പരിശോധന നടത്തി കണ്ടെത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പോലിസ് നേരിടുന്നുണ്ട്. എങ്കിലും സാഹചര്യ തെളിവുകളും മറ്റും  അടിസ്ഥാനമാക്കി നഗരത്തില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും തടയുന്നതിനായി പോലിസ് രംഗത്തുണ്ട്. ഷാഡോ പോലിസും നാര്‍ക്കോട്ടിക് സ്‌ക്വാഡും  പോലിസ് സ്റ്റേഷനുകളും മയക്കുമരുന്ന് ഉപയോഗം തടയാന്‍ രംഗത്തുണ്ട്. ലഹരിയില്‍ പുതുമ തേടുന്ന പുതുതലമുറയിലെ യുവതിയുവാക്കളേയും വിദ്യാര്‍ഥികളേയുമാണ് മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നത്. കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനേക്കാളും സൗകര്യപ്രദവും രക്ഷിതാക്കള്‍ക്കും മറ്റും സംശയത്തിനിട നല്‍കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും എന്നുള്ളതാണ് പുതിയ തരം മയക്കുമരുന്നു ഗുളികകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. കോളജ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുള്‍പ്പെടെ മയക്കുമരുന്നിന് അടിമകളായുണ്ടെന്നും ഡിസിപി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss