|    May 30 Tue, 2017 3:11 pm
FLASH NEWS

വീരേന്ദ്രകുമാറിനും കുസും ഖെമാനിക്കും കുസുമാഞ്ജലി സാഹിത്യ സമ്മാനം

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി സാഹിത്യകാരി ഡോ. കുസും അന്‍സാലിന്റെ സ്മരണയ്ക്ക് കുസുമാഞ്ജലി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കുസുമാഞ്ജലി സാഹിത്യ സമ്മാനത്തിന് പ്രമുഖ എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാര്‍ എംപി അര്‍ഹനായി. ഹിന്ദി വിഭാഗത്തില്‍, പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നിരൂപകയുമായ ഡോ. കുസും ഖെമാനിക്കാണ് അവാര്‍ഡ്. രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് 2011ല്‍ ഏര്‍പ്പെടുത്തിയ ഈ സാഹിത്യപുരസ്‌കാരം. മധ്യ, കിഴക്കന്‍ യൂറോപ്പിലൂടെ നടത്തിയ യാത്രകളുടെ പശ്ചാത്തലത്തില്‍ എഴുതിയ ‘ഡാന്യൂബ് സാക്ഷി’ എന്ന കൃതിയാണ് വീരേന്ദ്രകുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ‘ലാവണ്യ ദേവി’ എന്ന നോവലാണ് കുസും ഖെമാനിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day