|    Apr 24 Tue, 2018 12:38 pm
FLASH NEWS

വീയപുരത്ത് മോഷണപരമ്പര; പോലിസ് രാത്രികാല പരിശോധനകള്‍ ശക്തമാക്കണമെന്ന്

Published : 7th March 2016 | Posted By: SMR

ഹരിപ്പാട്: വീയപുരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം തുടര്‍ക്കഥയാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജങ്ഷനിലെ ബേക്കറി, മൊബൈല്‍കട, ത്രിവേണി മെഡിക്കല്‍സ്റ്റോര്‍, വര്‍ക്ക്‌ഷേപ്പ് എന്നിവിടങ്ങളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞദിവസം രണ്ട് ആടുകൂടി മോഷണംപോയതോടെ പ്രദേശവാസികള്‍ ഭീതിയിലുമായി.
വീയപുരം ചിറക്കുഴിയില്‍ ഹമീദ്കുഞ്ഞിന്റെ 6 മാസം പ്രായമുള്ള രണ്ട് ആടുകളെയാണ് കഴിഞ്ഞദിവസം മോഷ്ടിക്കപ്പെട്ടത്. പോലീസ് സ്റ്റേഷന് തൊട്ടുമുമ്പിലുള്ള ത്രിവേണി മെഡിക്കല്‍സ്റ്റോറില്‍ മോഷണം നടന്നിട്ടുപോലും പോലിസ് അറിഞ്ഞില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അതുപോലെ ഹൈമാസ് ലൈറ്റിന്റെ തൊട്ടടുത്തുള്ള കടകളില്‍ മോഷണം നടന്നിട്ടുപോലും പോലിസ് അറിയുന്നില്ല.
ദിവസങ്ങള്‍ പിന്നിട്ടെങ്കിലും മോഷ്ടാക്കളെ പിടികൂടിയിട്ടുമില്ല ഇതിനുമുമ്പ് സര്‍ക്കാര്‍ വക തടിഡിപ്പോയിലും ചക്കാലയില്‍ അബ്ദുല്‍ റഹ്മാന്‍, കറുകത്തകിടിയില്‍ ഷാനവാസ് എന്നിവരുടെ പലചരക്ക് കടയിലും മോഷണം നടന്നിരുന്നു. മോഷ്ടാക്കള്‍, ക്വട്ടേഷന്‍ സംഘം എന്നിവരുടെ പിടിയിലായ വീയപുരത്തെ രക്ഷിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss