|    May 27 Sat, 2017 6:17 am
FLASH NEWS

വീയപുരത്ത് ജലസംഭരണി നിന്നിടത്ത് കക്കൂസ് നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം

Published : 11th March 2016 | Posted By: SMR

ഹരിപ്പാട്: വീയപുരം പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ അങ്കണവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന ജലസംഭരണി മാറ്റി അതേസ്ഥാനത്ത് കക്കൂസ് നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം.
പാളയത്തില്‍ കോളനിയിലെ 142-ാം നമ്പര്‍ അങ്കണവാടിയില്‍ 30ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വടക്കേപറമ്പ്,നന്ദന്‍ക്കേരില്‍, പോളത്തുരുത്തേല്‍ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതിലധികവും. പാചകത്തിനും മറ്റും സമീപത്തുള്ള പമ്പയാറ്റിലെ വെള്ളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഇവിടെ കുഴല്‍ക്കിണര്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും കക്കൂസിനോട് ചേര്‍ന്ന് കുഴല്‍കിണര്‍ സ്ഥാപിച്ചാല്‍ ജലജന്യസാംക്രമിക രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day