|    Jun 25 Mon, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വീനസിനെ ‘ഗോറില്ല’ എന്ന്‌വിളിച്ച കമന്റേറ്ററെ പുറത്താക്കി

Published : 22nd January 2017 | Posted By: fsq

 

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെ അമേരിക്കന്‍ താരം വീനസ് വില്യംസിനെ ഗൊറില്ല എന്ന് വിളിച്ച ഇ എസ് പി എന്‍ കമന്റേറ്ററെ പിരിച്ച് വിട്ടു. രണ്ടാം റൗണ്ടില്‍ സ്റ്റെഫാനി വീഗെലെക്കെതിരായ മല്‍സരത്തിനിടെയായിരുന്നു ഡഗ് ആഡ്‌ലറുടെ വിവാദ പരാമാര്‍ശം. ആദ്യ സെറ്റിലെ നാലാം ഗെയിമിനിടെ സ്റ്റെഫാനിയുടെ രണ്ടാം സെര്‍വിനെ മികച്ച രീതിയില്‍ നേരിട്ട വീനസിന്റെ പ്രകടനം കണ്ടാണ് കമന്റേറ്റര്‍ ഗോറില്ല എന്ന്് വിശേഷിപ്പിച്ചത്. പരാമര്‍ശം സോഷ്യല്‍മീഡിയയും ആരാധകരും ഏറ്റെടുത്ത് ശക്തമായ പ്രതിഷേധമാണ് കമന്റേറ്റര്‍ക്കെതിരെ വന്നത്.എന്നാല്‍ താരത്തിന്റെ മികച്ച പ്രകടനംകണ്ട് ഒളിപ്പോരാളി എന്നര്‍ഥം വരുന്ന രീതിയിലാണ് പരാമര്‍ശിച്ചതെന്നും എന്നാല്‍ ഉദ്ദേശ ശുദ്ധി മനസിലാക്കാതെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്നും ആഡ്‌ലര്‍ പ്രതികരിച്ചു. മല്‍സരത്തില്‍ 6-3,6-2 എന്ന സ്‌കോറിന് വീനസ് വിജയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss